ഗവർണറും തൊപ്പിയും നാടകം വിലക്കിയ നടപടി അംഗീകരിക്കണക്കില്ലെന്ന് നാടക പ്രവർത്തകർ.
ഗവർണറും തൊപ്പിയും നാടകം വിലക്കിയ നടപടി അംഗീകരിക്കണക്കില്ലെന്ന് നാടക പ്രവർത്തകർ. നാടകം അതെ വേദിയിൽ തന്നെ കളിക്കാൻ ശ്രമിക്കുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. കേരളത്തിലെ ഗവർണറുമായി നാടകത്തിന് ബന്ധമില്ല. ഉത്തരവിനെതിരെ കോടതി തുറന്ന ശേഷം നടപടി സ്വീകരിക്കുമെന്ന് നടക് സംഘടന അറിയിച്ചു.
നാടകത്തിന് ഗവർണറുമായി ബന്ധമില്ലെന്ന് നടക് എറണാകുളം ജില്ലാ സെക്രട്ടറി ഷാബു കെ മാധവൻ അറിയിച്ചു. നാടകത്തിൽ ഒരു മാറ്റവും വരുത്തില്ല. എന്തുകൊണ്ടാണ് വിലക്കെന്ന് ആർഡിഒയുടെ ഉത്തരവിൽ വ്യക്തമല്ലെന്ന് നാടക് സമിതി ചൂണ്ടിക്കാണിക്കുന്നു. കോടതി അംഗീകാരത്തോടെ ഇതേ വേദിയിൽ നാടകം എത്തിക്കുമെന്നും സമിതി വ്യക്തമാക്കി. ജർമൻ കഥയുടെ പരിഭാഷ ആണ് നാടകമെന്നും സമിതി പറഞ്ഞു.