ഡ്രൈവർ കം കണ്ടക്ടർ ഒഴിവ്

കെ എസ് ആർ ടി സി സ്വിഫ്റ്റ് ലിമിറ്റഡിൽ ഡ്രൈവർ കം കണ്ടക്ടർമാരുടെ ഒഴിവിലേക്ക് ഡ്രൈവിങ്ങിൽ അഞ്ച് വർഷത്തെ പ്രവൃത്തി പരിചയമുള്ള ഹെവി ഡ്രൈവർമാരെ ആവശ്യമുണ്ട്.

താൽപര്യമുള്ള ഉദ്യോഗാർഥികൾ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ കാർഡും സാധുവായ ഡ്രൈവിങ് ലൈസൻസും എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും അഞ്ച് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകളും (നിർദ്ദിഷ്ട മാതൃകയിൽ) സഹിതം തളിപ്പറമ്പ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ ജൂലൈ ഏഴിന് വൈകിട്ട് നാല് മണിക്ക് മുമ്പായി നേരിട്ട് ഹാജരാകണം.