ഡ്രൈവിങ്ങ് സ്‌കൂള്‍വണ്ടികള്‍ക്ക് മഞ്ഞനിറം

ഡ്രൈവിങ് സ്‌കൂള്‍ വാഹനങ്ങള്‍ തിരിച്ചറിയുന്നതിന് മഞ്ഞ നിറം നിര്‍ബന്ധമാക്കും. വാഹനങ്ങളുടെ മുന്നിലും പിന്നിലും മഞ്ഞ നിറം അടിക്കാനാണ് ശുപാര്‍ശ.

ജൂലായ് മൂന്നിന് ചേരുന്ന സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി യോഗത്തില്‍ ഇത് സംബന്ധിച്ച് തീരുമാനം ഉണ്ടാകും.

റോഡ് സുരക്ഷ പരിഗണിച്ചാണ് മഞ്ഞ നിറം നിര്‍ബന്ധമാക്കുന്നത്. ഡ്രൈവിങ് സ്‌കൂള്‍ വാഹനങ്ങളെ വേഗത്തില്‍ തിരിച്ചറിയാന്‍ മറ്റ് ഡ്രൈവര്‍മാര്‍ക്ക് കഴിയും.