കുറിയർ വഴി ലഹരിക്കടത്ത്; യുവാവിന് 24 വർഷം കഠിന തടവ്

കോഴിക്കോട് | മാരക ലഹരിമരുന്നുകളായ ഹഷീഷ് ഓയിൽ, എംഡിഎംഎ, കൊക്കെയ്ൻ, എൽഎസ്ഡി എന്നിവ കുറിയർ വഴി കടത്തിയ കേസിൽ പിടിയിലായ യുവാവിന് 24 വർഷം കഠിന തടവ്. കോഴിക്കോട് മാങ്കാവ് സ്വദേശി ഫാത്തിമ ഹൗസിൽ ഫസലിനെയാണു വടകര നാർക്കോട്ടിക് സ്പെഷൽ കോടതി ശിക്ഷിച്ചത്.കഴിഞ്ഞ വർഷം മാർച്ചിലാണ് 1.52 ഗ്രാം എൽഎസ്ഡി,1.435 കിലോഗ്രാം ഹഷിഷ് ഓയിൽ, 2.74 ഗ്രാം എംഡിഎംഎ ,3.15 ഗ്രാം കൊക്കെയ്ൻ എന്നിവയുമായി ഇയാൾ എക്സൈസ് സംഘത്തിന്റെ പിടിയിലായത്. എൻജിനീയറിങ് ബിരുദധാരിയായ ഇയാൾ ബെംഗളൂരു, ഡൽഹി, ഗോവ എന്നിവിടങ്ങളിൽ നിന്നു വൻതോതിൽ ലഹരിമരുന്നു വാങ്ങി കുറിയർ വഴി ആവശ്യക്കാർക്കു ചില്ലറ വിൽപന നടത്തുകയായിരുന്നു. ഗൾഫിൽ നിന്നു ലഹരിമരുന്നു കുറിയർ വഴി വരുത്തിയതിന് എറണാകുളത്തും ഇയാൾക്കെതിരെ കേസുണ്ട്

.