ഭൗമ മണിക്കൂർ ഉദ്യമത്തിൽ പങ്കുചേരാം; ഇന്ന് രാത്രി 8.30 മുതൽ 9.30 വരെ വൈദ്യുതി ഉപയോഗിക്കരുത്
ആഗോളതാപനത്തിന് എതിരെ ഭൗമ മണിക്കൂർ ആചരിക്കാൻ ആഹ്വാനം. ഇന്ന് രാത്രി 8:30 മുതൽ 9:30 വരെ ഭൗമ മണിക്കൂറായി ആചരിക്കാനാണ് വൈദ്യുതി മന്ത്രി കൃഷ്ണൻകുട്ടി ആഹ്വാനം ചെയ്തത്.
അത്യാവശ്യമല്ലാത്ത വൈദ്യുത വിളക്കുകളും ഉപകരണങ്ങളും ഈ ഒരു മണിക്കൂർ സമയം ഓഫ് ചെയ്ത് ഭൂമിയെ ആഗോള താപനത്തിൽ നിന്നും കാലാവസ്ഥ വ്യതിയാനത്തിൽ നിന്നും രക്ഷിക്കാൻ ആഗോള സംരംഭത്തിൽ പങ്കാളികൾ ആകണമെന്നും അദ്ദേഹം പറഞ്ഞു.
ഭൂമിയെ സംരക്ഷിക്കുക എന്ന സന്ദേശവുമായി വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചർ ആരംഭിച്ച ഈ സംരംഭത്തിൽ 190-ൽ അധികം രാജ്യങ്ങൾ സാധാരണ എല്ലാ വർഷവും മാർച്ച് മാസത്തിലെ അവസാനത്തെ ശനിയാഴ്ച ഒരു മണിക്കൂർ പ്രതീകാത്മകമായി വൈദ്യുതി വിളക്കുകൾ അണച്ച് പങ്കുചേരുന്നു. ഇത്തവണ മാർച്ച് 23ന് ഭൗമ മണിക്കൂർ ആചരിക്കാനാണ് ആഹ്വാനം.