സംസ്ഥാനത്തെ കാട്ടാനകളുടെയും കടുവകളുടെയും എണ്ണത്തിൽ കുറവ്.
സംസ്ഥാനത്തെ കാട്ടാനകളുടെയും കടുവകളുടെയും എണ്ണത്തിൽ കുറവ്. കാലാവസ്ഥ മാറ്റം കാരണമാകാം ഇതെന്നാണ് വനംവകുപ്പിന്റെ പ്രാഥമിക വിലയിരുത്തൽ. കാലാവസ്ഥ മാറ്റം കാരണം മൃഗങ്ങൾ മറ്റു സംസ്ഥാനങ്ങളിലെ വനങ്ങളിൽ തുടരുകയാണ്.
കഴിഞ്ഞ കടുവ സെൻസൻസ് എടുത്തപ്പോൾ കർണാടകയിൽ വെയിലായിരുന്നു. നിലവിൽ മഴയായയതിനാൽ കടുവകൾ കർണാടക വനമേഖലയിൽ തുടരുകയാകാമെന്നാണ് കരുതുന്നത്. മറ്റു സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന വനമേഖലകളിൽ നിന്നും കാട്ടാനകളും നീങ്ങിയിട്ടുണ്ടാകാമെന്നും സംശയിക്കുന്നു.