തൃശൂര്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരു സ്ത്രീ മരിച്ചു

തൃശൂര്‍ പെരിങ്ങല്‍കുത്തില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരു സ്ത്രീ മരിച്ചു. വാച്ചുമരം ഊരുമൂപ്പന്‍ രാജന്റെ ഭാര്യ വത്സയാണ് മരിച്ചത്. 62 വയസായിരുന്നു. ഇന്ന് ഉച്ചകഴിഞ്ഞാണ് ആക്രമണം ഉണ്ടായത്. മൃതദേഹം ചാലക്കുടി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. വന വിഭങ്ങള്‍ ശേഖരിക്കാന്‍ പോയ സമയത്താണ് കാട്ടാന ആക്രമിച്ചത്
ആന തുമ്പികൈ കൊണ്ട് അടിച്ച് വീഴ്ത്തുകയായിരുന്നു.