സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണത്തില്‍ മരണം. വയനാട് അട്ടമലയിലാണ് കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടത്.
അട്ടമല സ്വദേശിയായ ബാലനാണ് (27) മരിച്ചത്. ഇന്നലെ രാത്രിയാണ് ആക്രമണം നടന്നതെന്നാണ് വിവരം. സംസ്ഥാനത്ത് കഴിഞ്ഞ ഒരാഴ്ചക്കിടെ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെടുന്ന നാലാമത്തെ ആളാണ് ബാലന്‍.