മലയാളത്തിൽ ഏറ്റവും വേഗത്തിൽ 200 കോടി ക്ലബ്ബിൽ എത്തുന്ന ചിത്രമായി എമ്പുരാൻ.

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാൻ അഞ്ച് ദിവസം കൊണ്ടാണ് ആഗോള തലത്തിൽ 200 കോടി ക്ലബ്ബിൽ ഇടം പിടിച്ചത്. മോഹൻലാൽ തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. സിനിമയ്‌ക്കെതിരെയും അണിയറ പ്രവർത്തകർക്കെതിരെയും സംഘപരിവാർ അനുകൂലികളുടെ അടുത്ത് നിന്നും വ്യാപക സൈബർ ആക്രമണം നടക്കുന്നതിനിടെയാണ് ചിത്രം റെക്കോർഡ് നേട്ടം കരസ്ഥമാക്കിയത്