എല്‍ഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് ഇപി ജയരാജനെ നീക്കി
തിരുവനന്തപുരം: എല്‍ഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് ഇപി ജയരാജനെ നീക്കി. ടി പി രാമകൃഷ്ണനാണ് പകരം ചുമതല നല്‍കിയിരിക്കുന്നത്. നടപടിയില്‍ പ്രതിഷേധിച്ച് സംസ്ഥാന സമിതിയില്‍ പങ്കെടുക്കാതെ ഇപി കണ്ണൂരിലേക്ക് പോയി.
എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്നും നീക്കിയതില്‍ പ്രതികരിക്കാതെ മുതിർന്ന നേതാവ് ഇ പി ജയരാജൻ. ‘ഇപ്പോൾ ഒന്നും പ്രതികരിക്കാനില്ല എന്നും സമയമാകുമ്പോൾ പറയാമെന്നുമുള്ള പ്രതികരണമാണ്’ നടത്തിയത്. വിമാനത്താവളത്തിൽ നിന്നും കണ്ണൂരിലെ വീട്ടിൽ ഇ പി ജയരാജൻ എത്തി.