തുല്യത പരീക്ഷയിൽ ജില്ലയ്ക്ക് മികച്ച വിജയം.
കണ്ണൂർ | ഈവർഷം നടന്ന പത്താംതരം തുല്യത പരീക്ഷയിൽ ജില്ലയ്ക്ക് മികച്ച വിജയം.
94.69 ശതമാനമാണ് വിജയ ശതമാനം. ജില്ലയിൽ പരീക്ഷ എഴുതിയ 791 പേരിൽ 749 പേരും പാസായി. കൂത്തുപറമ്പ്, പാനൂർ, ഇരിക്കൂർ, പേരാവൂർ, കേളകം പഠന കേന്ദ്രങ്ങൾക്ക് 100 ശതമാനമാണ് വിജയം.
പാനൂർ, കൂത്തുപറമ്പ്, ഇരിക്കൂർ, പേരാവൂർ, കേളകം, ഇരിട്ടി (92 ശതമാനം), പള്ളിക്കുന്ന് (94 ശതമാനം), മട്ടന്നൂർ (93 ശതമാനം), ചാവശ്ശേരി (88 ശതമാനം), തലശ്ശേരി (91 ശതമാനം), മാത്തിൽ (81 ശതമാനം), മാടായി (97 ശതമാനം), തളിപ്പറമ്പ് (98 ശതമാനം), കണിയാൻചാൽ (87 ശതമാനം), കണ്ണൂർ (95 ശതമാനം), മുഴത്തടം (90 ശതമാനം), ഉളിക്കൽ (97 ശതമാനം), ഏഴോം (91 ശതമാനം) എന്നിങ്ങനെയാണ് വിവിധ പരീക്ഷാ കേന്ദ്രങ്ങളിലെ വിജയം.