യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷ 2024, ഇപ്പോള്‍ അപേക്ഷിക്കാം
2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. ഫെബ്രുവരി 14 മുതല്‍ മാര്‍ച്ച് 5 വരെ അപേക്ഷ സമര്‍പ്പിക്കാം. മാര്‍ച്ച് 6 മുതല്‍ 12 വരെ തിരുത്താനുള്ള അവസരമുണ്ട് .ആയിരത്തിലധികം ഒഴിവുകളാണ് ഈ വര്‍ഷം പ്രതീക്ഷിക്കുന്നത്. പ്രിലമിനറി പരീക്ഷ, മെയിന്‍ പരീക്ഷ, അഭിമുഖം എന്നിവയടങ്ങിയ മൂന്ന് ഘട്ട പരീക്ഷയാണിത്ബിരുദമാണ് യോഗ്യത. 21 വയസ് മുതല്‍ 32 വയസ് വരെയാണ് പ്രായപരിധി. നിര്‍ദിഷ്ട വിഭാഗങ്ങള്‍ക്ക് വയസിളവുണ്ട്. 100 രൂപയാണ് അപേക്ഷ ഫീസ്. വനിതകള്‍, എസ്‌സി എസ്ടി വിഭാഗം, വികലാംഗര്‍ എന്നിവര്‍ക്ക് ഫീസില്ല. വിശദവിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കാം upsc.gov.in.