എസ്എസ്‌‍എൽസി, ഹയർ സെക്കൻഡറി പരീക്ഷ മൂല്യനിർണയം തുടങ്ങി

കണ്ണൂർ: എസ് എസ്‌‍ എൽ സി, ഹയർ സെക്കൻഡറി പരീക്ഷയുടെ മൂല്യനിർണയം ജില്ലയിൽ തുടങ്ങി. അഞ്ച് കേന്ദ്രങ്ങളിലാണ് എസ് എസ്‌‍ എൽ സി മൂല്യനിർണയം.

പള്ളിക്കുന്ന് ഗവ.ഹയർ സെക്കൻഡറി, പയ്യാമ്പലം ടൗൺ സ്കൂൾ, ജിഎച്ച്എസ് വെള്ളൂർ, ജിവിഎച്ച്എസ്എസ് കൊടുവള്ളി, ഗവ. ടൗൺ എച്ച്എസ്എസ് തലശ്ശേരി എന്നിവിടങ്ങളിലാണ് ക്യാമ്പ്.

ജില്ലയിൽ എസ്എസ്എൽസി പരീക്ഷയെഴുതിയത് 35,990 വിദ്യാർഥികളാണ്.

പ്ലസ് ടു മൂല്യനിർണയത്തിന് ജില്ലയിൽ എട്ട് കേന്ദ്രങ്ങളുണ്ട്. ഫിസിക്സ്, കെമിസ്ട്രി, മാത്സ് വിഷയങ്ങൾക്ക് ഇരട്ട മൂല്യനിർണയം നടക്കുന്നത് രണ്ട് കേന്ദ്രങ്ങളിലാണ്.

ചാവശേരി ജിഎച്ച്എസ്എസ്, മൂത്തേടത്ത് എച്ച്എസ്എസ് തളിപ്പറമ്പ് എന്നിവിടങ്ങളാണ് ഇരട്ട മൂല്യനിർണയം നടക്കുക.

ചൊവ്വ എച്ച്എസ്എസ്, തോട്ടട ഗവ. എച്ച്എസ്എസ്, മട്ടന്നൂർ എച്ച്എസ്എസ്, സെന്റ് ജോസഫ് എച്ച്എസ്എസ് തലശ്ശേരി, ഗവ. ഗേൾസ് എച്ച്എസ്എസ് പയ്യന്നൂർ, ടഗോർ വിദ്യാനികേതൻ തളിപ്പറമ്പ് എന്നിവയാണ് മറ്റ് മൂല്യനിർണയ കേന്ദ്രങ്ങൾ.

33930 പേരാണ് ജില്ലയിൽ ഹയർ സെക്കൻഡറി പ്ലസ് ടു പരീക്ഷ എഴുതിയത്.