ഇന്ന് ഓശാന ഞായര്‍

ക്രൈസ്തവ സമൂഹം ഇന്ന് ഓശാന ഞായര്‍ ആഘോഷിക്കും. യേശുനാഥന്‍ കഴുതപ്പുറത്തേറി ജറുസലേമിലേക്ക് വന്നതിന്റെ ഓര്‍മ പുതുക്കി വിശ്വാസികള്‍ കുരുത്തോലകള്‍ കൈകളിലേന്തും

പീഡാനുഭവ വാരത്തിന്റെ തുടക്കമാണ് ഓശാന ഞായർ. കുരുത്തോല വെഞ്ചരിപ്പും പ്രാർത്ഥനയുമാണ് ഈ ദിവസത്തെ പ്രധാന ചടങ്ങുകൾ. നാടെങ്ങുമുളള ക്രൈസ്തവ ദേവാലയങ്ങളിൽ ആയിരക്കണക്കിന് വിശ്വാസികൾ പ്രാർത്ഥനകളിൽ പങ്കെടുത്തു