സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണത്തിൽ വൻ വർദ്ധനവ്; മൂന്ന് ദിവസത്തിനിടയിൽ പനി പിടിപെട്ടത് 20,000 പേർക്ക്

സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണത്തിൽ ക്രമാധീതമായ വർദ്ധനവ്. കിടത്തി ചികിത്സിക്കുന്നവരുടെ എണ്ണം കുറവാണെങ്കിലും ആശുപത്രികളിൽ ചികിത്സ തേടി എത്തുന്നവരുടെ എണ്ണം വർദ്ധിക്കുന്നത് ആശങ്കയാകുകയാണ്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടയിൽ പനി പിടിപെട്ടത് ഇരുപതിനായിരം പേർക്കാണ്

കഴിഞ്ഞ ദിവസം മാത്രം പനിക്ക് ചികിത്സ തേടിയത് 8876 പേരാണ്. തിരുവനന്തപുരം , മലപ്പുറം , ആലപ്പുഴ ജില്ലകളിലാണ് പനി വ്യാപിക്കുന്നത്. യഥാക്രമം 1168,1177,1335 എന്നിങ്ങനെയാണ് പനി ബാധിതരുടെ കഴിഞ്ഞ ദിവസത്തെ മാത്രം ജില്ലതിരിച്ചുള്ള കണക്കുകൾ. ചക്കരക്കൽ വാർത്ത. ഈ മാസം മാത്രം പനി ബാധിച്ചത് 33167 പേർക്കാണ്.1133173 പേരാണ് ഈ വർഷം പനിക്ക് ചികിത്സ തേടിയത്.

എലിപ്പനി, ഡെങ്കിപ്പനി തുടങ്ങി വിവിധ പനികൾ വ്യാപിക്കുന്നതിനാൽ ഏത് പനിയാണെന്ന് തിരിച്ചറിയാനുള്ള പരിശോധന വേഗത്തിലാക്കുമെന്ന് ആരോഗ്യ മന്ത്രി അറിയിച്ചിട്ടുണ്ട്. മഴക്കാലം സജീവമാകുന്നതോടെ പനി ബാധിതരുടെ എണ്ണം ഇനിയും വർദ്ധിക്കുമെന്നാണ് മുന്നറിയിപ്പ്.