ഇന്ന് അർധരാത്രി മുതൽട്രോളിങ് നിരോധനം
52 ദിവസത്തെ ട്രോളിങ് നിരോധനം ഞായറാഴ്ച അർധരാത്രി നിലവിൽ വരും. ജൂലായ് 31-നാണ് അവസാനിക്കുക.
നിയമം ലംഘിച്ച് മീൻ പിടിച്ചാൽ കർശന നടപടി ഉണ്ടാകുമെന്ന് ഫിഷറീസ് വകുപ്പ് മുന്നറിയിപ്പ് നൽകി.
തോണിയിലും ഇൻബോർഡ് വള്ളത്തിലും മീൻപിടിത്തം നടത്തുന്ന പരമ്പരാഗത മത്സ്യ തൊഴിലാളികൾക്ക് ട്രോളിങ് നിരോധന സമയത്തും കടലിൽ പോകാം.