മത്സ്യത്താഴിലാളികളുടെ മക്കൾക്ക് സിവിൽ സർവ്വീസ് പരിശീലനം

ഫിഷറീസ് വകുപ്പ് മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് സിവിൽ സർവ്വീസ് പരീക്ഷാ പരിശീലനം നൽകുന്നു. അപേക്ഷാ ഫോറവും വിശദ വിവരങ്ങളും കണ്ണൂർ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിലും മത്സ്യഭവനുകളിലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ജൂലൈ 18ന് വൈകിട്ട് അഞ്ച് മണിക്കകം കണ്ണൂർ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ ലഭിക്കണം. ബിരുദതലത്തിൽ 60 ശതമാനം മാർക്കോടെ വിജയിച്ച മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ രജിസ്റ്റർ ചെയ്ത മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് അപേക്ഷിക്കാം. ഒരു വിദ്യാർഥിക്ക് ഒരു തവണ മാത്രമാണ് ആനുകൂല്യത്തിന് അർഹത. തെരഞ്ഞെടുത്ത സ്ഥാപനങ്ങൾ വഴിയാണ് പരിശീലനം. സിവിൽ സർവ്വീസ് അക്കാദമി നടത്തുന്ന എൻട്രൻസ് പരീക്ഷയുടെ മെരിറ്റ് അടിസ്ഥാനത്തിലായിരിക്കും വിദ്യാർഥികളെ തെരഞ്ഞെടുക്കുക. തെരഞ്ഞെടുക്കുന്നവർ താമസിച്ചു പഠിക്കുവാൻ സന്നദ്ധരായിരിക്കണം. ഫോൺ: 0497 2731081.