കണ്ണൂർ-കുവൈത്ത് അധിക വിമാന സർവീസ് 30 മുതൽ

മട്ടന്നൂർ | കണ്ണൂർ – കുവൈത്ത് സെക്ടറിൽ ഈ മാസം 30 മുതൽ എയർ ഇന്ത്യ എക്സ്പ്രസ് അധിക സർവീസ് നടത്തും. തിങ്കളാഴ്ചകളിൽ ആണ് പുതിയ സർവീസ്.

പുലർച്ചെ 4.40-ന് കണ്ണൂരിൽ നിന്ന് പുറപ്പെട്ട് പ്രാദേശിക സമയം 7.40-ന് കുവൈത്തിൽ എത്തി തിരികെ വൈകിട്ട് നാലിന് കണ്ണൂരിൽ എത്തുന്ന വിധത്തിലാണ് സർവീസ്.

നിലവിൽ വ്യാഴാഴ്ച മാത്രമാണ് കുവൈത്തിലേക്ക് സർവീസുള്ളത്. ഗോ ഫസ്റ്റ് സർവീസ് നിർത്തിയതോടെ കണ്ണൂർ – കുവൈത്ത് സെക്ടറിൽ ആഴ്ചയിൽ ഒരു സർവീസ് മാത്രമാണ് ഉണ്ടായിരുന്നത്.