മഴ ശക്തമാകുന്ന സാഹചര്യത്തില്‍ നദികള്‍ കരകവിഞ്ഞൊഴുകാൻ ഇടയുള്ളതിനാല്‍ പ്രളയ സാദ്ധ്യതാ മുന്നറിയിപ്പ്

സംസ്ഥാനത്ത് മഴ ശക്തമാകുന്ന സാഹചര്യത്തില്‍ നദികള്‍ കരകവിഞ്ഞൊഴുകാൻ ഇടയുള്ളതിനാല്‍ പ്രളയ സാദ്ധ്യതാ മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥാ വകുപ്പ്.പ്രളയ സാദ്ധ്യത കണക്കിലെടുത്ത് വിവിധ നദികള്‍ക്ക് ഓറഞ്ച് അലർട്ടുകള്‍ നല്‍കിയിട്ടുണ്ട്. അധികൃതരുടെ നിർദേശാനുസരണം പ്രളയ സാദ്ധ്യതയുള്ളയിടങ്ങളില്‍ നിന്ന് മാറി താമസിക്കണമെന്നാണ് നിർദേശം. യാതൊരു കാരണവശാലും നദികളില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണെന്നും നിർദേശമുണ്ട്