സ്കൂൾ ഉച്ചഭക്ഷണ പദ്ധതി ചെലവ്: ബാക്കി തുകയും അനുവദിച്ചു

സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി 2024 ജനുവരി മാസത്തെ പാചക ചെലവിനത്തിൽ ശേഷിക്കുന്ന തുക വിതരണം ചെയ്യുന്നതിനായി അനുവദിച്ചു. ഇതിനായി 19,80,89,727 രൂപയാണ് അനുവദിച്ച് ഉത്തരവായതെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവിൽ പറയുന്നു. ഈ തുക പദ്ധതി നടത്തിപ്പിനായുള്ള പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സിംഗിൾ നോഡൽ അക്കൗണ്ടിൽ നിന്നും MATERIAL COST എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തി വിദ്യാഭ്യാസ ഉപഡയറക്ടർമാർക്ക് അനുവദിച്ചു.

വിദ്യാഭ്യാസ ഉപഡയറക്ടർമാർ അനുബന്ധമായി ചേർത്തിരിക്കുന്ന പട്ടിക പ്രകാരമുള്ള തുകകൾ ഉപജില്ല വിദ്യാഭ്യാസ ഓഫീസർമാർക്ക് TRANSFER LIMIT ആയി സെറ്റ് ചെയ്യേണ്ടതും ഉപജില്ല വിദ്യാഭ്യാസ ഓഫീസർമാർ അനുവദനീയമായ തുക സ്കൂളുകൾക്ക് EXPENDITURE LIMIT ആയി സെറ്റ് ചെയ്തു നൽകേണ്ടതുമാണെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.