സംസ്ഥാനത്ത് പൊന്നിന് വില കുതിച്ചുയര്‍ന്നു

സംസ്ഥാനത്ത് പൊന്നിന് വില കുതിച്ചുയര്‍ന്നു. ഒരു പവന്‍ സ്വര്‍ണത്തിന് 320 രൂപയാണ് ഇന്ന് വര്‍ധിച്ചിരിക്കുന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 54,920 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 40 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 6865 എന്ന നിരക്കിലാണ് വില്‍പ്പന പുരോഗമിക്കുന്നത്. ഇതോടെ സ്വര്‍ണവില മൂന്നുമാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി