റെക്കോഡ് തിരുത്തി സ്വർണ വിലയിൽ കുതിപ്പ്.

വെള്ളിയാഴ്ചയിലെ നേരിയ ഇടിവിന് ശേഷം റെക്കോഡ് തിരുത്തി സ്വർണ വിലയിൽ കുതിപ്പ്. പവന്റെ വില 520 രൂപ കൂടി 58,880 രൂപയായി. ഗ്രാമിന് 7,360 രൂപയുമായി.

രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിലും സമാനമായ വിലവർധനവുണ്ടായി. എംസിഎക്സിൽ 10 ഗ്രാം സ്വർണ്ണത്തിന്റെ വില 7976.3 രൂപയാണ്.

ആഗോള ഡിമാന്റിലെ വർധനവും കറൻസി മൂല്യത്തിലെ ഏറ്റക്കുറച്ചിലുമൊക്കെയാണ് സ്വർണ വിലയെ സ്വാധീനിച്ചത്. ആഗോള അനിശ്ചിതത്വങ്ങൾ ഇപ്പോഴും സ്വർണത്തിന് അനുകൂലമാണ്. മിഡിൽ ഈസ്റ്റിലെ സംഘർഷവും യുഎസ് തിരഞ്ഞെടുപ്പും ഫെഡ് റിസർവിന്റെ നിരക്ക് കുറയ്ക്കൽ സൂചനയുമല്ലാം ആഗോള വിപണിയിൽ സ്വർണത്തിന് അനുകൂലമായി.