സ്വര്‍ണവിലയില്‍ ഇന്നും വന്‍ വര്‍ധനവ്.
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും വന്‍ വര്‍ധനവ്. അന്താരാഷ്ട്ര വിപണിയിലും സ്വര്‍ണവില ഉയരുകയാണ്. ഗ്രാമിന് 40 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്. ഗ്രാമിന്റെ വില 8060 രൂപയായാണ് വര്‍ധിച്ചത്. പവന്റെ വില 320 രൂപ കൂടി. പവന്റെ വില 63,840 രൂപയായാണ് വര്‍ധിച്ചത്.
ഔണ്‍സിന് 2900 ഡോളറിന് മുകളിലാണ് അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണം വ്യാപാരം നടത്തുന്നത്. കഴിഞ്ഞ മാസം 22നാണ് പവന്‍ വില ചരിത്രത്തില്‍ ആദ്യമായി അറുപതിനായിരം കടന്നത്.