സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ആശ്വാസം
പവന് 46,000 രൂപയ്ക്ക് തൊട്ടടുത്ത് വരെയെത്തിയ സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ആശ്വാസം. ഗ്രാമിന് 20 രൂപ നിരക്കില്‍ ഇന്ന് സംസ്ഥാനത്തെ സ്വര്‍ണവില കുറഞ്ഞു. സ്വര്‍ണം പവന് 160 രൂപ കുറഞ്ഞ് 45,760 രൂപയിലേക്കെത്തി. സ്വര്‍ണം ഗ്രാമിന് 5,720 രൂപയാണ് ഇന്നത്തെ വില. മെയ് അഞ്ചിന് സ്വര്‍ണത്തിന് രേഖപ്പെടുത്തിയ അതേവിലയില്‍ തന്നെയാണ് ഇന്നും വ്യാപാരം പുരോഗമിക്കുന്നത്