സ്വര്‍ണവിലയില്‍ ഇടിവ്

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തി. ഇന്ന് പവന് 320 രൂപയുടെ കുറവാണുണ്ടായത്. ഗ്രാമിന് 40 രൂപയും കുറഞ്ഞ് ഒരു ഗ്രാം സ്വര്‍ണത്തിന് 5570 രൂപയിലും പവന് 44,560 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

ഇന്നലെ സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഗ്രാമിന് 15 രൂപ കുറഞ്ഞ് ഒരു ഗ്രാം സ്വര്‍ണത്തിന് 5610 രൂപയായിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന് 44880 രൂപയായിരുന്നു ഇന്നലത്തെ നിരക്ക്.