സ്വര്‍ണവില റെക്കോര്‍ഡില്‍
കണ്ണൂർ: സ്വര്‍ണ വില വീണ്ടും കുതിച്ച് ഉയര്‍ന്ന് സര്‍വകാല റെക്കോര്‍ഡില്‍. ഈ മാസം ഒൻപതിന് 48,600ല്‍ എത്തിയ വില ഇന്ന് 48,640 തൊട്ടു.
പവന് ഇന്ന് 48,640 രൂപ. ഗ്രാമിന് 6080 രൂപ. ഒൻപത് മുതല്‍ 12 വരെ മാറ്റമില്ലാതെ തുടര്‍ന്ന വില പിന്നീട് 48,480ല്‍ എത്തിയിരുന്നു. ഇന്നലെ 200 രൂപ കുറഞ്ഞു. പിന്നാലെയാണ് ഇന്ന് വീണ്ടും റെക്കോര്‍ഡ് തൊട്ടത്.