സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. പവന് 960 രൂപ വര്‍ധിച്ച് 52280 രൂപയിലെത്തി. ഗ്രാമിന് 120 രൂപയാണ് കൂടിയത്. മാര്‍ച്ച് 29നാണ് സ്വര്‍ണവില അര ലക്ഷം കടന്ന് റെക്കോര്‍ഡ് വിലയിലെത്തിയത്. ഏപ്രില്‍ മൂന്നിന് 51,000 രൂപ കടന്നു. കഴിഞ്ഞ ഒന്‍പതു ദിവസത്തിനിടെ പവന് കൂടിയത് 2920 രൂപയാണ്.