സ്വർണ വില കൂടി

കേരള വിപണിയില്‍ 22 കാരറ്റ് സ്വർണ്ണത്തിന് പവന് 80 രൂപയാണ് ഇന്ന് വർധിച്ചത്. ഇതോടെ ഒരു പവന്‍ സ്വർണത്തിന്റെ വിപണി വില 63920 രൂപയായി. 63840 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ നിരക്ക്. ഗ്രാമിന് 10 രൂപ വർധിച്ച് ഇന്ന് കഴിഞ്ഞ ദിവസത്തെ 7980 എന്നതില്‍ നിന്നും 7990 ലേക്ക് എത്തി. ഒരു പവന്‍ 24 കാരറ്റ് സ്വർണ്ണത്തിന് 69728 രൂപയും 18 കാരറ്റിന് പവന് 52304 രൂപയുമാണ് ഇന്നത്തെ നിരക്ക്.