സ്വർണ വിലയിൽ ഇന്ന് ആശ്വാസം

സംസ്ഥാനത്തെ സ്വർണ വിലയിൽ ഇന്ന് ആശ്വാസം.  ഇന്നലെ 80 രൂപയുടെ നേരിയ വർദ്ധനവാണ് വിപണിയിൽ ഉണ്ടായിരുന്നത്. ഇന്ന് 240 രൂപയാണ് പവന് കുറഞ്ഞത് ഇതോടെ പവൻ്റെ വില 64,160 രൂപയായി കുറഞ്ഞു. ഇന്ന് സ്വര്‍ണം ഗ്രാമിന് 30 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വർണത്തിൻ്റെ വില ഇപ്പോഴും 8000 രൂപയ്ക്ക് മുകളിൽ തന്നെയാണ്. ഇന്ന് ഒരു ഗ്രാമിന് 8020 രൂപയാണ് നൽകേണ്ടത്.