സ്വർണ വില കൂടി
സംസ്ഥാനത്തെ സ്വർണ വിലയിൽ വീണ്ടും കുതിച്ചു ചാട്ടം. ഇന്നലെ 240 രൂപയുടെ കുറവ് രേഖപ്പെടുത്തിയ വിപണിയിൽ ഇന്ന് 360 രൂപയുടെ വർദ്ധനവാണ് ഉണ്ടായത്. ഇതോടെ പവൻ്റെ വില 64,520 രൂപയായി വർദ്ധിച്ചു. ഇന്ന് സ്വര്‍ണം ഗ്രാമിന് 45 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വർണത്തിൻ്റെ വില ഇപ്പോഴും 8000 രൂപയ്ക്ക് മുകളിൽ തന്നെയാണ്. ഇന്ന് ഒരു ഗ്രാമിന് 8065 രൂപയാണ് നൽകേണ്ടത്.