സ്വർണ വിലയിൽ ഇന്ന് നേരിയ ആശ്വാസം.
സംസ്ഥാനത്തെ സ്വർണ വിലയിൽ ഇന്ന് നേരിയ ആശ്വാസം. ഇന്നലെ ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലായിരുന്നു വിപണി. 65,840 രൂപയായിരുന്നു ഒരു പവൻ്റെ വില. ഇന്ന് 80 രൂപയുടെ കുറവാണ് വിലയിൽ ഉണ്ടായിട്ടുള്ളത്. ഇതോടെ പവന് വില 65760 രൂപയായി. ഗ്രാമിന് 8220 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം സ്വർണത്തിന് 8200 രൂപയുടെ മുകളിലാണ് വില എന്നതും ശ്രദ്ധേയമാണ്.