സ്വർണ വിലയിൽ ഇന്ന് നേരിയ ആശ്വാസം.

സംസ്ഥാനത്തെ സ്വർണ വിലയിൽ ഇന്ന് നേരിയ ആശ്വാസം. വാരാന്ത്യ ദിവസങ്ങളിൽ ഒരേ വിലയിൽ തുടർന്ന വിപണിയിൽ ഇന്ന് 80 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിരുന്നത്. മാർച്ച് 14ന് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലായിരുന്നു സ്വർണ വില. പവന് 80 രൂപയുടെ നേരിയ കുറവ് രേഖപ്പെടുത്തിയതോടെ 65,680 രൂപയാണ് ഇന്ന് ഒരു പവൻ്റെ വില. ഗ്രാമിന് 10 രൂപ കുറഞ്ഞ് 8210 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം സ്വർണത്തിന് ഇപ്പോഴും 8200 രൂപയുടെ മുകളിലാണ് വില എന്നതും ശ്രദ്ധേയമാണ്.