സംസ്ഥാനത്തെ സ്വർണവില വീണ്ടും ഉയരുന്നു. റെക്കോർഡിലേക്ക് ഉയർന്ന സ്വർണവിലയിൽ പിന്നീട് കുറവുകൾ രേഖപ്പെടുത്തിയിരുന്നെങ്കിലും ഇന്നലെ 80 രൂപ വർദ്ധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് 320 രൂപയുടെ വൻ വർദ്ധനവ്. ഇതോടെ രണ്ട് ദിവസത്തിനിടെ ഒരു പവന് 400 രൂപയുടെ വർദ്ധനവാണ് ഉണ്ടായത്.