സ്വർണ വില കൂടി

കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 68080 രൂപയാണ് വില. 680 രൂപയാണ് പവന് വര്‍ധിച്ചിരിക്കുന്നത്. ഗ്രാമിന് 85 രൂപ വര്‍ധിച്ച 8510 രൂപയായി. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 6980 രൂപയായി. 22 കാരറ്റ് സ്വര്‍ണത്തിന് വില കൂടിയപ്പോള്‍ പലരും 18 കാരറ്റിലേക്ക് ആകര്‍ഷിക്കപ്പെട്ടിരുന്നു. എന്നാല്‍ ഈ ഇനത്തില്‍പ്പെട്ട സ്വര്‍ണത്തിനും വില കൂടി വരുന്നത് സ്വര്‍ണാഭരണ വ്യവസായത്തെ തന്നെ ബാധിക്കുമെന്ന അവസ്ഥയായി