സ്വര്‍ണ വിലയില്‍ ഇടിവ്.

സര്‍വകാല ഉയരത്തില്‍ നിന്നും സ്വര്‍ണ വിലയില്‍ ഇടിവ്. വെള്ളിയാഴ്ച പവന് 1,280 രൂപയാണ് കുറഞ്ഞത്. സ്വര്‍ണ വില 67,200 രൂപയിലെത്തി. ഗ്രാമിന് 160 രൂപ കുറഞ്ഞ് 8400 രൂപയായി. ഇന്നലെ യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ തിരിച്ചടി തീരുവ പ്രഖ്യാപനത്തിന് പിന്നാലെ 68,480 രൂപ എന്ന സര്‍വകാല ഉയരത്തിലായിരുന്നു സ്വര്‍ണ വില. 

തുടര്‍ച്ചയായുള്ള വില വര്‍ധനയ്ക്കിടെ ആദ്യമായാണ് ഇത്രയും വലിയ തുക സ്വര്‍ണ വിലയില്‍ കുറയുന്നത്. ഇന്നത്തെ ഇടിവോടെ പത്ത് ശതമാനം പണിക്കൂലിയില്‍ ഒരു പവന്‍ ആഭരണം വാങ്ങാന്‍ 76,130 രൂപയ്ക്ക് മുകളില്‍ വേണം.