സ്വർണ്ണ വിലയിൽ ഇന്നും വർധന

സ്വർണ്ണ വിലയിൽ ഇന്നും വർധനവ് തന്നെയാണ് ഉണ്ടായിരിക്കുന്നത്. 400 രൂപയാണ് ഇന്ന് സ്വർണ്ണത്തിന് വർധിച്ചത്. ഇതോടെ ഒരു പവന് ഇന്നത്തെ വില 72,600 രൂപയായി. ഈ മാസത്തെ ഉയര്‍ന്ന വിലയാണിത്. ഗ്രാമിന് 50 രൂപ വര്‍ധിച്ച് 9,075 രൂപയായി. ശനിയും ഞായറും മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയില്‍ കഴിഞ്ഞ രണ്ട് ദിവസമായി വര്‍ധനവ് രേഖപ്പെടുത്തുകയായിരുന്നു