സ്വർണ വില കൂടി
ഇന്നലെ രാവിലെ ഒരു പവന്‍ സ്വര്‍ണത്തിന് 440 രൂപയാണ് വര്‍ധിച്ചിരുന്നത്. ഗ്രാമിന് 55 രൂപയും വര്‍ധിച്ചു. ഇതോടെ ഇന്നലെ രാവിലെ ഒരു പവന്‍ സ്വര്‍ണം വിറ്റത് 73040 എന്ന വിലയിലായിരുന്നു. ഗ്രാം സ്വര്‍ണം വിറ്റത് 9130 രൂപയിലും. എന്നാല്‍ ഉച്ചയ്ക്ക് ശേഷം വിലയില്‍ ഇടിവ് രേഖപ്പെടുത്തി. പവന്‍ സ്വര്‍ണത്തിന് 1160 രൂപ കുറഞ്ഞ് 71880 ലേക്കും ഗ്രാം സ്വര്‍ണം 145 രൂപ കുറഞ്ഞ് 8985 ലേക്കും എത്തി.ഇതില്‍ നിന്നാണ് ഇന്ന് സ്വര്‍ണ വില വീണ്ടും കൂടിയിരിക്കുന്നത്. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 240 രൂപയാണ് കൂടിയിരിക്കുന്നത്. ഇതോടെ ഇന്നലെ ഉച്ചയ്ക്ക് ശേഷം 71880 ലേക്ക് വീണ സ്വര്‍ണം ഇന്ന് 72120 രൂപയിലേക്ക് കയറി. ഗ്രാം സ്വര്‍ണത്തിന് 30 രൂപയാണ് കൂടിയിരിക്കുന്നത്. ഇതോടെ ഇന്നലെ 8985 രൂപയില്‍ വ്യാപാരം അവസാനിപ്പിച്ച ഒരു തരി പൊന്നിന്റെ വില 9015 ലേക്ക് എത്തി.