സ്വർണവിലയിൽ ഇന്ന് കുറവ്

സ്വർണവിലയിൽ ഇന്ന് കുറവ് രേഖപ്പെടുത്തി. ഇന്ന് ഗ്രാമിന് 15രൂപയും പവന് 120 രൂപയും കുറഞ്ഞു. ഇതോടെ 7,080 രൂപയാണ് ഒരു ഗ്രാം സ്വർണത്തിൻ്റെ വിപണി വില. പവന് 56,640 രൂപ നൽകണം.കഴിഞ്ഞ ദിവസങ്ങളിലെല്ലാം സ്വർണവില ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലൂടെയാണ് കടന്നുപോയത്.

സ്വർണം വിലയിൽ മാത്രമല്ല ഇന്നത്തെ വെള്ളി വിലയിലും വർദ്ധനവാണ് രേഖപ്പെടുത്തുന്നത്. ഇന്ന് ഗ്രാമിന് 100.90 രൂപയും കിലോഗ്രാമിന് 1,00,900 രൂപയുമാണ് വില. അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് ഇന്ത്യയിലെ വെള്ളി വില നിശ്ചയിക്കപ്പെടുന്നത്.