സ്വര്‍ണവില ഇന്ന് കൂപ്പുകുത്തി. പവന് 560 രൂപയാണ് ഇന്ന് ഇടിഞ്ഞിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 56240 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വിലയില്‍ 70 രൂപയുടെ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഒരു ഗ്രാം സ്വര്‍ണത്തിന് 7030 രൂപ എന്ന നിലയിലാണ് ഇന്നത്തെ വില്‍പ്പന പുരോഗമിക്കുന്നത്.