സ്വർണവിലയിൽ വർധനവ്.

സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 320 രൂപയാണ് വർധിച്ചത്. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില്പന നിരക്ക് 44,760 രൂപയാണ്. ഇന്നലെ 80 രൂപ ഉയർന്നിരുന്നു. രണ്ടു ദിവസങ്ങളിലായി 400 രൂപയോളം വർധനവ് രേഖപ്പെടുത്തിയിരിക്കുന്നത്.

വിപണിയിൽ ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 5595 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4640 രൂപയുമാണ്. വെള്ളിയുടെ വില രണ്ട് രൂപ വർധിച്ചിട്ടുണ്ട്