ചരിത്രത്തില്‍ ആദ്യമായി 58000 രൂപ കടന്ന് പവന്‍ സ്വര്‍ണത്തിന്റെ വില.
ചരിത്രത്തില്‍ ആദ്യമായി 58000 രൂപ കടന്ന് പവന്‍ സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ തുടര്‍ച്ചയായ നാലാം ദിവസവും സ്വര്‍ണവില ക്രമാതീതമായി കുതിച്ചുയര്‍ന്നതോടെയാണ് സ്വര്‍ണവില പിടിവിട്ട് വര്‍ധിച്ചത്. അന്താരാഷ്ട്ര വിപണിയിലും സ്വര്‍ണം മുകളിലേക്ക് ഉയരുകയാണ്. ഒക്ടോബര്‍ മാസത്തില്‍ അടുത്ത കാലത്തെങ്ങുമില്ലാത്ത വിധത്തിലാണ് സ്വര്‍ണ വില കൂടിയത്. യുഎസ് ഫെഡ് നിരക്ക് പലിശ നിരക്ക് കുറച്ചേക്കുമെന്ന ആശങ്കകള്‍ക്കൊപ്പം മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷവും വില കൂടാന്‍ കാരണമായി.