സ്വര്‍ണ വിലയില്‍ ഇന്നും വര്‍ധനവ്

സ്വര്‍ണ വിലയില്‍ ഇന്നും വര്‍ധനവ്. ഇന്നലെ പവന് 58280 എന്ന വിലയിലായിരുന്നു സ്വര്‍ണം വ്യാപാരം നടത്തിയിരുന്നത്. തുടര്‍ച്ചയായ നാലാം ദിനമാണ് സ്വര്‍ണവിലയില്‍ കുതിപ്പ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ നാല് ദിവസം കൊണ്ട് 680 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന് കൂടിയത്. രൂപയുടെ മൂല്യത്തിലുണ്ടാകുന്ന ഇടിവാണ് സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്. ആഗോള വിപണിയിലെ മാറ്റം ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നുണ്ട്.