അഞ്ചുവയസ്സുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവം അതീവദൗർഭാഗ്യകരം,ഗവർണർ
ന്യൂഡൽഹി: ആലുവയിൽ അഞ്ചുവയസ്സുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവം അതീവദൗർഭാഗ്യകരമാണെന്നും സംഭവത്തിന്റെ റിപ്പോർട്ട് തേടുമെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മേലിൽ ഇത്തരം സംഭവം ആവർത്തിക്കാതിരിക്കുന്നതിന് കർശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ഡൽഹിയിൽ പറഞ്ഞു.
വളരെയധികം ദൗർഭാഗ്യകരമായ സംഭവമാണ് നടന്നത്. വളരെയധികം ദുഃഖവും ലജ്ജയും തോന്നുന്നു. ഇനി ഇത്തരമൊരു ക്രൂരത ചെയ്യാൻ ആർക്കും ധൈര്യമുണ്ടാകാത്ത വിധത്തിൽ സർക്കാർ കർശനനടപടികൾ സ്വീകരിക്കണം. തീർച്ചയായും സംഭവത്തേക്കുറിച്ചുള്ള റിപ്പോർട്ട് ആവശ്യപ്പെടും, ഗവർണർ വ്യക്തമാക്കി.