25 വർഷത്തിൻ്റെ നിറവിൽ ഗ്രീൻസ് ഹൈപ്പർമാർക്കറ്റ്

കണ്ണൂർ: റിറ്റെയിൽ വ്യാപാര രംഗത്ത് 25 വർഷം വിജയകരമായി പൂർത്തിയാക്കുകയാണ് ഗ്രീൻസ് ഹൈപ്പർമാർക്കറ്റ്.

കണ്ണൂർക്കാരുടെ നിത്യജീവിതത്തിൽ കഴിഞ്ഞ ഇരുപത്തിയഞ്ച് വർഷക്കാലം ഗ്രീൻസ് ഹൈപ്പർമാർക്കറ്റ്ന് ഒരു പ്രത്യക സ്ഥാനം നേടാൻ കഴിഞ്ഞിട്ടുണ്ട്. 2000-ൽ മാർജിൻ ഫ്രീ സ്റ്റോറായി ആരംഭിച്ച ഗ്രീൻസ്, ഇന്ന് 25 വർഷം പിന്നിടുമ്പോൾ കണ്ണൂരിലെ വിവിധയിടങ്ങളിൽ ആറ് ബ്രാഞ്ചുകൾക്കൊണ്ട് ശക്തമായി നിലകൊള്ളുന്നു.

കഴിഞ്ഞ ഇരുപത്തിയഞ്ച് വർഷത്തിനിടയിൽ ഒരു ലക്ഷത്തോളം സന്തുഷ്ട ഉപഭോക്താക്കളുടെ വിശ്വാസം സ്വന്തമാക്കിയ ഗ്രീൻസ്, നിത്യോപയോഗ സാധനങ്ങൾ ഏറ്റവും മികച്ച വിലക്കുറവിൽ നൽകുന്നതിനാൽ തന്നെ ജനങ്ങളിൽ പ്രിയപ്പെട്ട ബ്രാൻഡായി മാറിയിരിക്കുന്നു.

ഉപഭോക്താകൾക്കായി ഏറ്റവും മികച്ച വിലക്കുറവുകളോടെ ഗ്രീൻസ് ഹൈപ്പർമാർക്കറ്റ് ബുധനാഴ്ചകളിൽ “ബുധൻ ചന്ത”, ശനിയാഴ്ചകളിൽ “ഫ്രൂട്ടി സാറ്റർഡേ” എന്ന പേരിൽ പച്ചക്കറികൾക്കും പഴങ്ങൾക്കും അതുപോലെ മറ്റു നിത്യോപയോഗ സാധനങ്ങൾക്കും പ്രത്യേക ഓഫറുകൾ ഒരുക്കുന്നു.

ഇതിനുപുറമെ എല്ലാ ദിവസങ്ങളിലും നിത്യോപയോഗ സാധനങ്ങൾക്കും ഹൗസ്‌ഹോൾഡ് ഉൽപ്പന്നങ്ങൾക്കും ഗ്രീൻസിൽ പ്രത്യേക ഓഫറുകൾ ലഭ്യമാണ്.

നൂതന ഷോപ്പിംഗ് അനുഭവം ഉപഭോക്താക്കൾക്ക് നൽകുന്നതിനായി Greens Hyper App വഴി ഓൺലൈൻ ഷോപ്പിംഗിനും, കൂടാതെ WhatsApp ഓർഡർ സംവിധാനവും ഗ്രീൻസ് അവതരിപ്പിച്ചിരിക്കുന്നു. ഇതിലൂടെ ഉപഭോക്താക്കൾ വീട്ടിലിരുന്ന് തന്നെ സാധനങ്ങൾ ഓർഡർ ചെയ്യാനും വാങ്ങാനും കഴിയും.

25 വർഷത്തെ വിജയകരമായ യാത്രക്ക് ഉപഭോക്താകൾക്കളുടെ വിശ്വാസവും പിന്തുണയും തന്നെയാണ് ഗ്രീൻസ് ഹൈപ്പർമാർക്കറ്റിന്റെ ഏറ്റവും വലിയ കരുത്ത്.