വിമാനയാത്രക്കാര്‍ക്ക് നിര്‍ദേശവുമായി സൗദി
വിമാന യാത്രക്കാരുടെ ബാഗേജില്‍ കൊണ്ടുപോകുന്ന വസ്തുക്കളില്‍ നിയന്ത്രണവുമായി സൗദി അറേബ്യ. ഇനി മുതല്‍ 30 വസ്തുക്കള്‍ ബാഗേജില്‍ കൊണ്ടുപോകുന്നതിന് അനുവദിക്കില്ല. ഹജ്ജ് യാത്രികരോടാണ് നിര്‍ദേശം. ലിസ്റ്റ് ചെയ്യപ്പെട്ട സാധനങ്ങള്‍ അനുനാദമില്ലാതെ കൊണ്ടുപോകുന്നത് പരിശോധനയില്‍ കണ്ടെത്തിയാല്‍ അവ കണ്ടുകെട്ടുമെന്നും യാത്രക്കാര്‍ക്ക് തിരികെ നല്‍കാന്‍ അനുവദിക്കില്ലെന്നും ജിദ്ദയിലെ കിങ് അബ്ദുള്‍ അസീസ് രാജ്യാന്തര വിമാനത്താവളം അധികൃതര്‍ പറഞ്ഞു.
നിരോധിത ഇനങ്ങള്‍:
കത്തികള്‍, കംപ്രസ് ചെയ്ത വാതകങ്ങള്‍, വിഷ ദ്രാവകങ്ങള്‍, ബ്ലേഡുകള്‍, ബേസ്‌ബോള്‍ ബാറ്റുകള്‍, ഇലക്ട്രിക് സ്‌കേറ്റ്‌ബോര്‍ഡുകള്‍, സ്‌ഫോടകവസ്തുക്കള്‍, പടക്കങ്ങള്‍, തോക്കുകള്‍, കാന്തിക വസ്തുക്കള്‍, റേഡിയോ ആക്ടീവ് അല്ലെങ്കില്‍ നശിപ്പിക്കുന്ന വസ്തുക്കള്‍, അപകടകരമായ ഏതെങ്കിലും ഉപകരണങ്ങള്‍, നഖം വെട്ടി, കത്രിക, മാംസം മുറിക്കുന്ന കത്തി, വെടിമരുന്ന് എന്നിവ
എല്ലാ ബാഗേജുകളില്‍ നിന്നും നിരോധിച്ചിരിക്കുന്ന 14 അപകടകരമായ വസ്തുക്കള്‍:
ഓര്‍ഗാനിക് പെറോക്‌സൈഡുകള്‍, റേഡിയോ ആക്ടീവ് വസ്തുക്കള്‍, ഇലക്ട്രിക് ഷോക്ക് ഉപകരണങ്ങള്‍, ദ്രാവക ഓക്‌സിജന്‍ ഉപകരണങ്ങള്‍, പകര്‍ച്ചവ്യാധികള്‍, തീപ്പെട്ടികള്‍, ലൈറ്ററുകള്‍, സ്‌ഫോടകവസ്തുക്കള്‍ അല്ലെങ്കില്‍ പടക്കം, കത്തുന്ന ദ്രാവകങ്ങള്‍, കംപ്രസ് ചെയ്ത വാതകങ്ങള്‍, അനുകരണ ആയുധങ്ങള്‍, കാന്തിക വസ്തുക്കള്‍.
നിരോധിത വസ്തുക്കളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് അതത് എയര്‍ലൈനുകളുമായി ബന്ധപ്പെടണമെന്ന് കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളം അറിയിച്ചു