ഗുരുവായൂരില്‍ 12 മുതല്‍ 20 വരെ വിഐപി ദര്‍ശനത്തിന് നിയന്ത്രണം

തൃശൂർ: വേനലവധിക്കാല തിരക്ക് കണക്കിലെടുത്ത് 12 മുതല്‍ 20 വരെ വിഐപികള്‍ക്കുള്ള പ്രത്യേക ദര്‍ശനത്തിന് നിയന്ത്രണം. നിലവില്‍ ഞായറാഴ്ചകളിലും പൊതു അവധി ദിനങ്ങളിലും രാവിലെ ആറു മുതല്‍ ഉച്ചയ്ക്ക് രണ്ടു വരെ വിഐപി ദര്‍ശനം ഒഴിവാക്കിയിട്ടുണ്ട്.

അവധിക്കാല ദര്‍ശന നിയന്ത്രണത്തിനും ഇതേ സമയക്രമം തന്നെയായിരിക്കും. ഈ മാസം 12 മുതല്‍ 20 വരെയുള്ള ദിവസങ്ങള്‍ക്കിടയില്‍ മൂന്ന് പ്രവൃത്തി ദിനങ്ങളേയുള്ളൂ. ആ ദിവസങ്ങള്‍ കൂടി വിഐപി ദര്‍ശന നിയന്ത്രണം ബാധകമാക്കാന്‍ തിങ്കളാഴ്ച നടന്ന ദേവസ്വം ഭരണസമിതിയ യോഗം തീരുമാനിച്ചു. വിഷുക്കണി ദര്‍ശനം 14ന് പുലര്‍ച്ചെ 2.45 മുതല്‍ 3.45 വരെയാകും.