വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാൻ ജയിലിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു; ആശുപത്രിയിലേക്ക് മാറ്റി
വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാൻ (23) ജയിലിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ജയിലിലെ ടോയ്ലറ്റിൽ തൂങ്ങിമരിക്കാൻ ശ്രമിച്ച പ്രതിയെ ആശുപത്രിയിലേക്ക് മാറ്റി. ഉണക്കാൻ ഇട്ടിരുന്ന മുണ്ട് ഉപയോഗിച്ചാണ് തൂങ്ങിമരിക്കാൻ ശ്രമിച്ചത്. സംഭവത്തിന്റെ മറ്റ് വിവരങ്ങൾ പുറത്തുവന്നിട്ടില്ല. നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിലാണ് പ്രതി.