ഹൈറിച്ച് ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പ് കേസില്‍ ഒളിവിലായിരുന്ന പ്രതി ഇഡിക്ക് മുന്നില്‍ ഹാജരായി.

ഹൈറിച്ച് ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പ് കേസില്‍ ഒളിവിലായിരുന്ന പ്രതി ഇഡിക്ക് മുന്നില്‍ ഹാജരായി. മുഖ്യപ്രതിയും കമ്പനി ഉടമയുമായ പ്രതാപനാണ് ഹാജരായത്. കേസില്‍ 1630 കോടിയുടെ തട്ടിപ്പ് നടന്നെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കണ്ടെത്തല്‍.

ഇതാദ്യത്തെ തവണയാണ് ഹൈറിച്ച് കേസിലെ പ്രതി അന്വേഷണസംഘത്തിന് മുന്നിലെത്തുന്നത്. പ്രതാപനെ വിശദമായി ഇഡി ചോദ്യം ചെയ്യും. ഹൈറിച്ചിന് മറവില്‍ 1600കോടിക്ക് മുകളില്‍ തട്ടിപ്പ് നടന്നിട്ടുണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തല്‍.