ഹൈറിച്ച് ഗ്രൂപ്പിനും ഉടമകൾക്കും തിരിച്ചടി, 200കോടിയോളംരൂപയുടെ സ്വത്തുക്കൾ ജില്ലാ കളക്ടറുടെകൈവശത്തിലാകും
ഹൈറിച് സാമ്പത്തിക തട്ടിപ്പ്കേസിൽതാൽകാലികമായി പ്രതികളുടെ സ്വത്ത് ജപ്തി ചെയ്ത നടപടിസ്ഥിരപ്പെടുത്തണമെന്ന തൃശ്ശൂർ ജില്ലാ കളക്ടറുടെനടപടിതേർഡ് അഡീഷണൽ സെഷൻ കോടതി അംഗീകരിച്ചു. ഇതോടെ ഹൈറിച്ചിന്റെയും,ഹൈറിച്ച്മുതലാളിമാരുടെയും സ്വത്തുക്കൾ ജില്ലാ കളക്ടറുടെകൈവശത്തിലാകും, ഏകദേശം ഇരുന്നൂറ്കോടിരൂപയുടെ സ്വത്തുക്കളാണ് സർക്കാർ ഏറ്റടുക്കുക. ഈ തട്ടിപ്പ് കേസിൽ കൂടുതൽ പരാതിക്കാർ ഉണ്ടാകുന്നത് തടയാ നാണ്ഹൈറിച്ച്തട്ടിപ്പുകാർ തുടക്കം മുതൽ ശ്രമിച്ചത്.
എന്നാൽ കോടതി ഇത് മണിചെയിൻതട്ടിപ്പാണെന്നു സ്ഥിരീകരിച്ചതോടെ സിബിഐക്ക് മുന്നിൽ കൂടുതൽ പരാതിക്കാർ വരും. തൃശ്ശൂർ ജില്ലാ കളക്ടറുടെസമയബന്ധിതമായ ഇടപെടലാണ് ബഡ്സ്ആക്ട്അനുസരിച്ച് പ്രതികളുടെ സ്വത്ത് കണ്ട് കെട്ടിയ നടപടി സ്ഥിരപെടുത്തിയത്, പബ്ലിക് പ്രോസിക്യുട്ടറും കേസ് നടത്തുന്നതിൽ വിജയിച്ചു. കേരളത്തിൽ ബഡ്സ്ആക്ട്അനുസരിച്ച്സ്വത്ത്കണ്ടുകെട്ടിയ നടപടിസ്ഥിരപെടുത്തിയ ആദ്യകേസാണിത്.
കേരളത്തിലെ ഏറ്റവും വലിയ മണി ചെയിൻ തട്ടിപ്പെന്ന് പോലീസ് സംശയിക്കുന്നതാണ് ഹൈറിച്ച് കേസ്. ആകെ 1,630 കോടി രൂപ ഇവർ പിരിച്ചിട്ടുണ്ടെന്ന്പോലീസ് കോടതിയിൽ നൽകിയ രേഖയിൽ പറഞ്ഞിരുന്നു. ഗ്രോസറി ഉത്പന്നങ്ങളുടെവിൽപ്പനയുടെ മറവിലാണ് ഇവർ മണിചെയിൻ തട്ടിപ്പ് നടത്തിയിരുന്നത്.