കുറ്റം തെളിയും വരെ ഏതൊരാളും നിരപരാധി; ഹൈക്കോടതി

കുറ്റം തെളിയും വരെ നിരപരാധിയാണെന്ന അനുമാനം പ്രതികളുടെ മൗലികാവകാശമാണെന്ന് കേരള ഹൈക്കോടതി. കുറ്റക്കാരനെന്ന് കണ്ടെത്തുന്നതു വരെ നിരപരാധിയായി കണക്കാക്കുന്നത് ഒരു നിയമപരമായ തത്വം മാത്രമല്ല. കുറ്റക്കാരനെന്ന് കണ്ടെത്തുമ്പോൾ, കുറ്റകൃത്യത്തിന്റെ സ്വഭാവം, ഗൗരവം, അതിന്റെ വ്യാപ്തി എന്നിവയെല്ലാം ശ്രദ്ധാപൂർവ്വം പരിഗണിക്കണമെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് രാജ വിജയരാഘവൻ, ജി ഗിരീഷ് എന്നിവരുടേതാണ് നിരീക്ഷണം.